വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 3 മാറ്റങ്ങൾ

0
14

രാജ്യത്ത് നിയമ മേഖലകളിലും, സർക്കാർ നിയമക്കളിലും വളരെയധികം മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതിൽ വാഹനങ്ങൾ ഉള്ളവർക്ക് കുറേ അധികം നിയമങ്ങൾ വന്നിട്ടുണ്ട്. അങ്ങനെയുള്ള നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വാഹനത്തിൻ്റെ ഉടമസ്ഥർ വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കും. അതു കൊണ്ട് വാഹനങ്ങൾ ഉള്ളവർ ഈ മൂന്നു കാര്യങ്ങൾ കൂടി അറിഞ്ഞു വയ്ക്കുക.    

2019 ഏപ്രിൽ മാസം ഒന്നാം തീയ്യതി മുതൽ എല്ലാ വാഹനങ്ങളിലും അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയെന്ന കേന്ദ്ര സർക്കാറിൻ്റെ ഉത്തരവ് വന്നിരുന്നു. ഈ നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചു നൽകുന്നത് ഡീലർമാരാണ്. നിർമ്മിച്ചു നൽകുന്നത് സർക്കാർ പ്രത്യേകമായി നിയമിച്ച ഏജൻസിയാണ്. 2019 ഏപ്രിൽ മാസം ഒന്നിനു ശേഷമുള്ള വാഹനമാണെങ്കിൽ അതിൽ നിർബന്ധമായും അതീവ സുരക്ഷാ നമ്പർ പ്ലേറ്റാണ് ഘടിപ്പിക്കേണ്ടത്.

കേന്ദ്ര സർക്കാറിൻ്റെ ഉത്തരവിറക്കിയിട്ടും നിയമങ്ങൾ പാലിക്കാതെ വന്നാൽ നിങ്ങൾക്ക് ഫൈൻ നൽകേണ്ടി വരും.  രാജ്യത്ത്  2021 ജനുവരി 1 മുതൽ ഫാസ്റ്റ്ടാഗ് നിർബന്ധമാക്കുകയാണ്. ടോൾ പിരിവ് കേന്ദ്രങ്ങളിൽ വാഹനങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ പിരിഞ്ഞു പോവാൻ സാധിക്കും. വാഹനത്തിൻ്റെ ഗ്ലാസിൻ്റെ സൈഡിലായി ഒരു സ്റ്റിക്കർ രൂപത്തിലാണ് ഇത് ഘടിപ്പിക്കുന്നത്. ഇതു വരെ പുതിയ വാഹനത്തിൽ മാത്രമാണ് നിർബന്ധമാക്കിയിരുന്നത്.

എന്നാൽ ഇനി എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് ഘടിപ്പിക്കണമെന്നാണ് കേന്ദ്ര സർക്കാറിൻ്റെ തീരുമാനം. അതു കൊണ്ട് എല്ലാവരും രണ്ട് മാസം കൊണ്ട് ഫാസ്റ്റ് ടാഗ് ഘടിപ്പിക്കുക. 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ രാജ്യത്ത് നിന്ന് ഒഴിവാക്കു കയാണ്. കാരണം പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതാണ് ഇത്തരം വാഹനങ്ങൾ.

ഹരിത ട്രിബ്യൂണലിൻ്റെയും, പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും നിർദേശ പ്രകാരം പരിസ്ഥിതിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. അതു കൊണ്ട് 15 വർഷം പഴക്കമുളള ഡീസൽ ഓട്ടോറിക്ഷകൾ 2021 ജനുവരി ഒന്നു മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതു കൊണ്ട് ഇത്തരം കാര്യങ്ങൾ അറിഞ്ഞു വയ്ക്കുക