റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിച്ചില്ലേ, എങ്കിൽ ഈ കാര്യം ചെയ്യുക

0
14

കേന്ദ്ര സർക്കാറിൻ്റെയും കേരള സർക്കാറിൻ്റെയും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നത് റേഷൻ കാർഡ് വഴിയാണ്. അതിനാൽ കേന്ദ്ര സർക്കാർ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി നടപ്പിലാക്കാൻ പോവുന്നതിൻ്റെ ഭാഗമായി റേഷൻ കാർഡ് ആധാറുമാറി ലിങ്ക് ചെയ്യുക എന്ന നിബന്ധന വന്നിരുന്നു.

ഒക്ടോബർ 31 ആയിരുന്നു ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയ്യതി. എന്നാൽ റേഷൻ കാർഡിലുള്ള ആർക്കെങ്കിലും ആധാറുമായി ലിങ്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.   ആധാർ കാർഡ് നിങ്ങൾ റേഷൻകാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് ലിങ്ക് ചെയ്തിട്ടില്ലെന്ന കാര്യം നിങ്ങളുടെ റേഷൻ കടയിൽ പോയി ബോധിപ്പിക്കണമെന്ന കാര്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ ഉള്ളവർക്കും, റേഷൻ കാർഡിൽ പേരുണ്ടായിട്ടും ആധാർ കാർഡ് ഇല്ലാത്തവർക്കും, മറ്റെന്തെങ്കിലും കാരണം മൂലം ലിങ്ക് ചെയ്യാൻ സാധിക്കാത്തവർക്കും നിങ്ങളുടെ റേഷൻ കടയിൽ പോയി  കാരണം ബോധിപ്പിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ റേഷൻ വിഹിതം നഷ്ടപ്പെടും.

കുറേ മാസങ്ങളായി റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ട തീയ്യതി നീട്ടികൊടുത്തിരുന്നു. എന്നിട്ടും ലിങ്ക് ചെയ്യാത്തവർ ഉണ്ടെങ്കിൽ പെട്ടെന്ന് ലിങ്ക് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുക.