ഉപഭോക്താക്കൾക്കുള്ള കെ. എസ്. ഇ. ബി അപ്ഡേഷൻസ് ഇനി മുതൽ വേഗം അറിയാം. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

0
14

കെ. എസ്. ഇ. ബി ഉപഭോക്താക്കൾക്ക് വരാനിരിക്കുന്ന മാസത്തെ ഇലക്ട്രിസിറ്റി ബിൽ എത്രയാണ് എന്നും, ഏതൊക്കെ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് തുടങ്ങിയുള്ള അറിയിപ്പുകൾ മൊബൈൽ ഫോണിൽ എസ്. എം. എസ് ആയി ലഭിക്കുന്നതിനു വേണ്ടി കെ. എസ്. ഇ. ബി യുടെ സൈറ്റിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്താൽ മതിയാകും. എന്നാൽ ഈ ഫീച്ചർ പല ആളുകൾക്കും അറിയില്ല.

കൺസ്യൂമർ നമ്പറും, ബിൽ എമൗണ്ടും ഉപയോഗിച്ചു കൊണ്ട് രജിസ്റ്റർ ചെയ്യുകയാണ് എങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട ഇൻഫൊർമേഷൻസ് എല്ലാം മെസ്സേജ് ആയി ഫോണിലേക്ക് ലഭിക്കുന്നതായിരിക്കും. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ആളുകൾക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.

ഇതിനായി https://hris.kseb.in/OMSWeb/registration എന്ന സൈറ്റിൽ കയറുക. ഇങ്ങനെ ചെയ്യുമ്പോൾ നേരിട്ട് ഹോം പേജിലേക്ക് ആണ് എത്തുക. ശേഷം കൺസ്യൂമർ നമ്പറും, ബിൽ നമ്പറും എന്റർ ചെയ്യുക. അതിനു ശേഷം വാലിഡേറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ പുതിയ ഒരു പേജ് ഓപ്പൺ ആയി വരും. അതിലേക്ക് ഫോൺ നമ്പറും, ഇമെയിൽ ഐഡിയും എന്റർ ചെയ്തു കൊടുക്കുക.

ഏതു നമ്പറിലേക്ക് ആണോ മെസ്സേജ് വരേണ്ടത് ആ നമ്പർ വേണം എന്റർ ചെയ്തു കൊടുക്കാൻ. ഇമെയിൽ ഐഡി എന്റർ ചെയ്യണമെന്ന് നിർബന്ധമില്ല. ഇതിനു ശേഷം താഴെയുള്ള രണ്ടു ഓപ്ഷനിൽ ടിക്ക് കൊടുക്കുക. ഇമെയിൽ ഐഡി കൊടുക്കുന്നുണ്ടെങ്കിൽ മാത്രം മൂന്നാമത്തെ ഓപ്ഷനിൽ ടിക്ക് കൊടുത്താൽ മതി. ഇത്രയും ചെയ്ത ശേഷം കൺഫോം കൊടുത്താൽ മാത്രം മതി രജിസ്ട്രേഷൻ പൂർത്തിയായിക്കോള്ളും. ശ്രദ്ധിക്കേണ്ട കാര്യം കൺസ്യൂമർ നമ്പർ, ബിൽ നമ്പർ എന്നിവ കറക്റ്റ് ആയി വേണം കൊടുക്കാൻ.

അല്ലെങ്കിൽ എറർ കാണിക്കുകയും തുടർന്ന് വീണ്ടും രജിസ്ട്രേഷൻ ചെയ്യുകയും വേണ്ടിവരും. ധാരാളം ആളുകൾക്കും ഇങ്ങനെ ഒരു കാര്യം കെ. എസ്. ഇ. ബി അവരുടെ ഉപഭോക്താക്കൾക്ക് നൽകുന്നതായി അറിയുന്നില്ല. അതുകൊണ്ടു തന്നെ ഈ ഇൻഫോർമേഷൻ പരമാവധി എല്ലാവരിലേക്കും എത്തിക്കുക