ഇന്ത്യൻ ആർമിയിലേക്കും, നേവൽ ആർമിയിലേക്കും, എയർ ഫോഴ്സ് ആർമിയിലേക്കുമുള്ള ഓഫീസർ പോസ്റ്റ്‌ ലഭിക്കുന്നതിനായുള്ള എക്സാം എഴുതുന്നതിന് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു

0
12

CDS അതവ Combined Defence Service എക്സാമിന് ഉള്ള റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുകയാണ്. എന്താണ് CDS? ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ അയർഫോഴ്‌സ് എന്നിവയിൽ ഓഫീസർ പോസ്റ്റിലേക്ക് ജോലി ആഗ്രഹിക്കുന്നു വ്യക്തികൾക്കാണ് ഈ റിക്രൂട്ട്മെന്റ് ലഭിക്കുന്നത്. UPSC അതവ യൂണിറ്റ്  പബ്ലിക്  സർവീസ്  കമ്മിഷനാണ് ഈ എക്സാം നടത്തുന്നത്. 2021 ലേക്ക് ഉള്ള പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷനാണ് ഇപ്പോൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ വന്നിരിക്കുന്നത്.

CDS റിക്രൂട്ട്മെന്റ് വഴി ജോലി ഒഴിവ് നോക്കുകയാണേൽ ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ 100 ജോലി ഒഴിവും, ഇന്ത്യൻ നേവൽ അക്കാദമിയിൽ 26 ജോലി ഒഴിവും, ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയിൽ 32 ജോലി ഒഴിവും, ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ പുരുഷന്മാർക്ക് 170 ജോലി ഒഴിവും, ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ സ്ത്രീകൾക്ക് 17 ജോലി ഒഴിവുമാണ് നിലവിൽ ഉള്ളത്. അങ്ങനെ മുഴുവൻ കണക്ക് നോക്കുമ്പോൾ ആകെ 345 ജോലി ഒഴിവാണ് നിലവിൽ നിലനിൽക്കുന്നത്.

CDS എക്സാം എഴുതാൻ പറ്റുന്നവരുടെ പ്രായപരിധി പരിശോധിക്കാം. ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഇന്ത്യൻ നേവൽ അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഇന്ത്യൻ എയർ ഫോഴ്സ് അക്കാദമിയിൽ 20 വയസ് മുതൽ 24 വയസ്‌ വരെ പ്രായമുള്ള വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. അതായത് ” 2 ജനുവരി 1998 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച വ്യക്തികൾക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക. ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ കല്യാണം കഴിക്കാത്ത ” 2 ജനുവരി 1997 മുതൽ 1 ജനുവരി 2003 ” ഉള്ളിൽ ജനിച്ച പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കുവാൻ സാധിക്കും.

ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ അപേക്ഷിക്കുവാൻ  വേണ്ടി ഏതെങ്കിലും അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡിഗ്രി മതിയാകും. എന്നാൽ ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക്  അപേക്ഷിക്കുവാൻ ഏതെങ്കിലും അറിയപെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിഗ്രി വേണ്ടതാണ്. എയർ ഫോഴ്സ് അക്കാദമി അപേക്ഷിക്കുന്നതിന് വേണ്ടി പ്ലസ് ടു പഠനത്തിൽ ഫിസിക്സും കണക്ക് വിഷയവും വേണ്ടതാണ്. അതോടൊപ്പം അറിയപെടുന്ന യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ഡിഗ്രിയും വേണ്ടതാണ്.

CDS എക്സാമിന് അപേക്ഷിക്കുന്നത് ഓൺലൈൻ വെബ്സൈറ്റ് വഴിയാണ്. അപേക്ഷിക്കുവാനുള്ള വെബ്സൈറ്റിന്റെ ലിങ്ക് താഴെ നൽകുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17 വൈകുന്നേരം 6 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക