തിരുവനന്തപുരം ARO യുടെ ആർമി റിക്രൂട്മെന്റ് റാലി വിളിച്ചിരിക്കുകയാണ്. താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

0
12

നിലവിൽ തിരുവനന്തപുരം ARO- യുടെ ആർമി റിക്രൂട്മെന്റ് റാലി വിളിച്ചിരിക്കുകയാണ്. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ നടക്കുന്നത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഡിസംബർ മാസം നാലാം തീയതിയാണ്. അതുകൊണ്ട് തന്നെ തിരുവനന്തപുരം ARO യുടെ കീഴിൽ തിരുവനന്തപുരം ഭാഗത്ത് താല്പര്യം ഉള്ള എല്ലാ വ്യക്തികളും അപ്ലൈ ചെയ്യാൻ ശ്രമിക്കുക.

നിലവിൽ തിരുവനന്തപുരം  ARO യുടെ നോട്ടിഫിക്കേഷൻ മാത്രമാണ് വന്നിരിക്കുന്നത്. അതായത് ഇതിലേക്ക് തിരുവനന്തപുരം  ARO യുടെ കീഴിലുള്ള വ്യക്തികൾക്ക് മാത്രമാണ് അപേക്ഷിക്കുവാൻ സാധിക്കുക. കാലിക്കറ്റ്‌ ARO യുടെ കീഴിൽ വരുന്ന വ്യക്തികൾക്ക് ഇതിൽ അപ്പേക്ഷിക്കുവാൻ കഴിയില്ല. തിരുവനന്തപുരം ARO യുടെ രജിസ്ട്രേഷൻ കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസത്തിന് ഉള്ളിൽ തന്നെ കാലിക്കറ്റ്‌ ARO യുടെ നോട്ടിഫിക്കേഷൻ പ്രതീക്ഷിക്കാവുന്നതാണ്.

കാലിക്കറ്റ്‌ ARO യിൽ അപേക്ഷിക്കുവാനും തിരുവനന്തപുരം ARO യിൽ അപേക്ഷിക്കുവാനും ഒരേ പ്രായ പരിധിയാണ്. അതവ എന്തെങ്കിലും തരത്തിൽ പ്രായ പരിധിയിൽ  മാറ്റം വരുക ആണെങ്കിൽ മാസങ്ങളുടെ വ്യത്യാസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 16 വയസ് മുതൽ 23 വയസ് വരെയാണ് സാധാരണ കണ്ട് വരാറുള്ള പ്രായ പരിധി.

നിലവിൽ ഇത്തരം റിക്രൂട്ട്മെന്റ്കളിൽ അപേക്ഷിക്കുവാൻ ആയി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം എന്ന് ഒഫീഷ്യൽ സൈറ്റിൽ അറിയിപ്പ് നൽകിയട്ടില്ല. രജിസ്‌ട്രേഷൻ ചെയ്തതിന് ശേഷം ഓരോ വ്യക്തികൾക്കും അഡ്മിറ്റ്‌ കാർഡ് ലഭിക്കുന്നതാണ്. ഇത്തരം അഡ്മിറ്റ്‌ കാർഡുകളിൽ നിന്ന് എല്ലാ നിർദ്ദേശങ്ങളും, എന്തൊക്കെ കയ്യിൽ കരുതണം എന്നുള്ള എല്ലാ വിവരങ്ങളും മനസിലാക്കാവുന്നതാണ്.

അതുകൊണ്ട് തന്നെ അഡ്മിറ്റ്‌ കാർഡ് ലഭിച്ചതിന് ശേഷം മാത്രമേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ വേണ്ടയോ എന്ന് അറിയാൻ സാധിക്കുകയുള്ളു. കോവിഡ് സാഹചര്യം നിലവിൽ നിൽക്കുന്നത് കൊണ്ടുതന്നെ ARO യിൽ അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കുക.

കാരണം റാലി നടക്കുന്ന സമയത്ത് നിങ്ങൾ നിരീക്ഷണത്തിലോ അല്ലെങ്കിൽ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണെങ്കിൽ ഇത്‌ നിങ്ങളുടെ റാലിയെ നല്ല രീതിയിൽ ബാധിക്കുന്നതാണ്. വർക്കൗട്ടുകൾ ഇപ്പോൾതന്നെ തുടങ്ങാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ റാലിയുടെ സമയത്തേക്ക് നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിക്കുകയുള്ളു