എങ്ങനെ ആകർഷകമായി സംസാരിക്കാം ? മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെങ്കിൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ അറിയാം..

0
12

മറ്റുള്ളവർ നിങ്ങളെ ഇഷ്ടപ്പെടണമെങ്കിൽ  ഉണ്ടായിരിക്കേണ്ട ചില ഗുണങ്ങളുണ്ട്. ഒരാൾ എങ്ങനെ സംസാരിക്കുന്നു എന്നത് അവിടെ പ്രധാനപ്പെട്ടൊരു കാര്യമാണ്.  എങ്ങനെ സംസാരം മനോഹരമാക്കാം? നമ്മുടെഭാഗത്തുനിന്നും അതിന് എന്തൊക്കെ  ചെയ്യാം. നല്ലൊരു വ്യക്തിത്വം രുപപ്പെടുത്തുന്നത്തിലൂടെയാണ് നല്ലൊരു വ്യക്തിയുണ്ടാവുന്നത്.

ഒരാളുടെയടുത്ത് നാം എങ്ങനെയാണോ പെരുമാറുന്നത് അതുപോലെയാവും അവരും നമ്മുടെയടുത്തും പെരുമാറുക. വ്യക്തിത്വം മനോഹരമാക്കാനുള്ള ആദ്യവഴിയാണ് ചിരി. ഒരാളുടെയടുത്ത് മനോഹരമായി പുഞ്ചിരിച്ചുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ  തീർച്ചയായും അയാൾ നിങ്ങളുടെ സംസാരം ഇഷ്ടപ്പെടും. തിരിച്ചു സംസാരിക്കാൻ താല്പര്യം പ്രകടിപ്പിക്കും. 

കണ്ണിൽ നോക്കി സംസാരിക്കുക. അങ്ങനെയെങ്കിൽ നമ്മൾ നല്ല ആത്മാവിശ്വാസമുള്ളയാളാണെന്ന് കേൾക്കുന്നയാൾക്ക് തോന്നും. ഫോണിൽ നോക്കി ഒരാളോട് സംസാരിക്കാൻ ശ്രമിക്കരുത്. സംസാരത്തിലെ താല്പര്യമില്ലയും  സ്വഭാവത്തിലെ പക്വതയില്ലായ്മയുമാണ്  അവിടെ കാണുക.. അതുകൊണ്ട് സംസാരിക്കുമ്പോൾ കഴിവതും ഫോൺ ഉപയോഗം ഒഴിവാക്കുക.          

ഒരിക്കലും കൈ കെട്ടിനിന്ന് സംസാരിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ  ആ വ്യക്തിപറയുന്നത് കേൾക്കാൻ നമുക്ക് താല്പര്യമില്ലയെന്നാണ് അതിനർത്ഥം. ഈ ശീലം ഒഴിവാക്കി തീർത്തും സ്വാതന്ത്രമായി ഹൃദ്യമായി സംസാരിക്കാൻ ശ്രമിക്കുക്ക. കേൾക്കുന്നയാൾക്ക് തീർച്ചയായും നിങ്ങളെ ഇഷ്ടപ്പെടും.           അനുകൂലമായിനിന്ന് സംസാരിക്കുക. അതായത്. സംസാരിക്കുന്നയാൾ ചെയ്യാനിഷ്ടപ്പെടുന്ന എന്തിനെയെങ്കിലും പറ്റി ആവശ്യമില്ലാതെ  നിരുത്സാഹപ്പെടുത്തരുത്. അവർക്ക് ആത്മവിശ്വാസം കൊടുക്കുക. നമ്മൾ സഹായിക്കാൻ തല്പരനാണെന്ന് അവരെ ബോധ്യപ്പെടുത്തുക.

അങ്ങനെയെങ്കിൽ അവർ സംസാരിക്കാൻ താല്പര്യം ഉള്ളവരാകും സംസാരം കുറച്ചുകൂടെ രസമുള്ളതാവും. കുറയെകാര്യങ്ങൾ സംസാരിക്കാനാവും.         ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആത്മവിശ്വാസത്തോടെയുള്ള  സംസാരം. അപ്പോൾ മറ്റുള്ളവരുടെ മുന്നിൽ നാം ശ്രദ്ധേയനാവുന്നു, അവരുടെ താല്പര്യങ്ങൾ നമ്മളോട് പങ്കുവയ്ക്കപ്പെടുന്നു സംസാരിക്കുമ്പോൾ ഒരു വ്യക്തിയേയും വ്യക്ത്തിയെ മടുപ്പിക്കരുത്. താല്പര്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കരുത്. ആവശ്യത്തിന് മാത്രം  സംസാരിക്കുക.        

നല്ലൊരു കേഴ്‌വിക്കാരൻ ആവണം. ഒരു വ്യക്തി സംസാരിക്കുമ്പോൾ എന്താണെന്ന് കേട്ടു മറുപടിപറയാൻ പറയാൻ കഴിയുന്നവരാകാൻ ശ്രമിക്കുക. അയാൾ  പറയുന്നത് നമുക്ക് മനസ്സിലായിയെന്നു തോന്നുകയാണെങ്കിൽ  ആ വ്യക്തിക്ക് നമ്മളെ കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കുക. വ്യക്തിത്വവികസനത്തിന്റെ ഏറ്റവും മഹത്തായ പാഠം നിങ്ങൾ എന്താണെന്നുള്ള സ്വന്തമായ തിരിച്ചറിവാണ്.

നിങ്ങള്ക്ക് എന്തെങ്കിലും ഹോബിയുണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തുക. ലൈഫിൽ എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് നേടിയെടുക്കാൻ ശ്രമിക്കുക, അതുകാണുമ്പോൾ മറ്റുള്ളവർക്ക് നമ്മളിൽ നല്ല ബഹുമാനം വളർത്തിയെടുക്കാൻ സാധിക്കും. മറ്റുള്ളവർ നമ്മെ തീർച്ചയായും ഇഷ്ടപ്പെടും.