പുതിയ പോലീസ് നിയമം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

0
13

എല്ലാ പൊതു ജനങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ പോകുന്നത്. പോലീസ് സ്റ്റേഷനുകളെ പലപ്പോഴും നമ്മൾ ആശ്രയിക്കാറുണ്ട്. ഏതെങ്കിലും ഒരു കേസുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ആവശ്യവുമായി പോലീസ് സ്റ്റേഷനുകളിൽ ആശ്രയിക്കുന്നവരാണ് നമ്മൾ.

കേന്ദ്രം ഇപ്പോൾ പുതിയ മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതു ജനങ്ങൾ നേരിടുന്ന നിരവധി പ്രശ്നങ്ങളെ മുൻനിർത്തിയാണ് പുതിയ മാർഗ്ഗ രേഖകൾ കേന്ദ്രം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ളത്. നിസാരമായ പ്രശ്നങ്ങൾക്ക് വേണ്ടി ആരെയും പോലീസ് അറസ്റ്റ് ചെയ്യാൻ പാടില്ല എന്നും ഇനി അറസ്റ്റിൽ ആവുന്നവർക്ക് ദിവസവും  ഭക്ഷണം കുളി അടിവസ്ത്രം മാറുവാൻ ഉള്ള സൗകര്യവും തയ്യാറാകണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്.

അന്യായമായ രീതിയിലുള്ള അറസ്റ്റുകൾ ഒഴിവാക്കുവാൻ വേണ്ടിയും ഇതിനോടൊപ്പം തന്നെ ലോകകപ്പ് മർദ്ദനവും പീഡനങ്ങളും കുറയ്ക്കുവാനും കുറ്റാരോപിതരുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും വേണ്ടിയുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബ്യൂറോ ഓഫ് പോലീസ് ഡെവലപ്മെൻറ് ആൻഡ് റിസർച്ച് ഇപ്പോൾ തയ്യാറാക്കിയിരിക്കുകയാണ്. ചോദ്യം ചെയ്യുന്നതിൻറെ പേരിൽ ആരെയും തന്നെ കൂടുതൽ നേരം കസ്റ്റഡിയിൽ സൂക്ഷിക്കരുത്, അറസ്റ്റിലാകുന്ന ആളുകളുടെ വിവരങ്ങൾ പോലീസ് സ്റ്റേഷനിൽ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും ഉണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ഉദ്യോഗസ്ഥൻ പേര് എഴുതിയ ടാഗ് ധരിച്ചിരിക്കണം. ഉദ്യോഗസ്ഥൻറെ പേര് കേസ് ഡയറിയിൽ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. മറ്റൊരു കാര്യം എന്ന് പറയുന്നത് ലോക്കപ്പിൽ മർദ്ദിച്ചു കുറ്റം തെളിയിക്കുന്ന രീതി ഒഴിവാക്കണമെന്നാണ്. ഒരാൾക്കെതിരെ വിശ്വസനീയമായ രീതിയിൽ പരാതി ലഭിക്കുക എങ്കിൽ മാത്രം സ്റ്റേഷനിൽ വിളിച്ചു വരുത്തണം.  ഇതിനുവേണ്ടി അയാൾ തയ്യാറായില്ല എങ്കിൽ വീട്ടിൽ ചെന്നു അറസ്റ്റ് ചെയ്യാവുന്നതാണ്. കൂടുതൽ അന്വേഷണത്തിന് വേണ്ടിയോ പ്രതി കൂടുതൽ കുറ്റം ചെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് വേണം അറസ്റ്റ് ചെയ്യുവാൻ.

15 വയസ്സിന് താഴെയുള്ള കുട്ടികൾ അതുപോലെതന്നെ സ്ത്രീകൾ 65 വയസ്സിനുമുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ ഉള്ളവരെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് വീട്ടിൽ ചെന്ന് വേണം ചോദ്യം ചെയ്യുവാൻ. മാർഗ്ഗരേഖ നടപ്പിലാക്കുവാൻ വേണ്ടി പോലീസുകാർക്ക് പരിശീലനം നൽകണമെന്നും പറയുന്നുണ്ട്. വനിതാ ഓഫീസർ ആയിരിക്കണം സ്ത്രീകളെ അറസ്റ്റ് ചെയ്യേണ്ടത്. സ്ത്രീകളെയും കുട്ടികളെയും രാത്രികാലങ്ങളിൽ അറസ്റ്റ് ചെയ്യുവാൻ പാടുള്ളതല്ല. അറസ്റ് ചെയ്യുന്നത് ആരാണ് എന്തിനാണ് എന്നു തുടങ്ങിയുള്ള വിവരങ്ങളെല്ലാം അറിയിക്കണം.

അറസ്റ്റ് ചെയ്യുന്ന ആളുടെ ഇഷ്ടപ്രകാരം മറ്റൊരാളെ അറസ്റ്റ് ചെയ്യുന്ന വിവരം അറിയിക്കണം. സാക്ഷി വേണം അതുപോലെതന്നെ പ്രതി അപകടകാരി ആണെങ്കിൽ മാത്രം അയാളെ വിലങ്ങു ധരിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ബലപ്രയോഗം പാടുള്ളതല്ല. 7 വയസ്സിൽ താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്യരുത് അതുപോലെതന്നെ മുതിർന്ന കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോൾ ലോക്കപ്പിൽ ഇടരുത് അവരെ കൈവിലങ്ങ് ധരിപ്പിക്കരുത് അതുപോലെതന്നെ മോശം ഭാഷയിൽ സംസാരിക്കരുത്. ഇതിനോടൊപ്പം തന്നെ അറസ്റ്റ് നടന്ന ഉടനെതന്നെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കണം  എന്നിവയെല്ലാമാണ് പുതിയ മാർഗരേഖയിൽ പറഞ്ഞിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണിത്. ഈ ഇൻഫോർമേഷൻ അറിയാത്ത ആളുകളിലേക്ക് എത്തിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക