വാട്സാപ്പ് ഉപയോഗിച്ച് ഇനിയും പെയ്മെൻറ് എങ്ങനെ നടത്തണം എന്ന് അറിയാത്തവർക്ക് വേണ്ടി

0
12

വാട്സപ്പ് ഉപയോഗിക്കാത്തവരായി ആരും ഇല്ല. എന്നാൽ കുറച്ചു നാളുകളായി വാട്സാപ്പിൽ വന്നിരിക്കുന്ന പെയ്മെൻറ് ഫീച്ചറിനെ കുറിച്ച് അതികം ആളുകൾക്കും അറിവുണ്ടാകില്ല. ഈ ഒരു ഫിച്ചറിലൂടെ എങ്ങനെ പണം അയക്കാം പണം റിക്വസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇനി പറയുന്നത്. പല ആളുകൾക്കും ഈ ഒരു ഫീച്ചർ വാട്സാപ്പിൽ ഉണ്ട് എങ്കിലും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല.

വാട്സാപ്പിലെ ഈ പുതിയ വേർഷൻ ലഭിക്കുന്നതിന് വാട്സ്ആപ്പ് ബീറ്റ വേർഷനിൽ അപ്ഡേറ്റ് ചെയ്യുക. ഇതിനു ശേഷം വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് മുകളിൽ കാണുന്ന മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്യുക. അതിൽ പെയ്മെൻറ് എന്നുള്ള ഓപ്ഷൻ കാണും. ആ ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം ഒരു  വിൻഡോ ഓപ്പൺ ആയി  വരുന്നതാണ്. ഓപ്പൺ ആയി വന്ന വിൻഡോയിൽ ആഡ് പെയ്മെൻറ് എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക.  ഇതിനു ശേഷം താഴെ കാണുന്ന അസപ്റ്റ് ആൻഡ് കണ്ടിന്യൂ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്തതിനു ശേഷം ഒരുപാട് ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് കാണുവാൻ സാധിക്കുന്നതാണ്. അടുത്തതായി വന്നിരിക്കുന്ന ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ഏതാണോ അത് സെലക്ട് ചെയ്യുക. അതിനു ശേഷം വെരിഫൈ വിയ എസ്എംഎസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത്  പെർമിഷൻ അലോ ചെയ്തു കൊടുക്കുക. ഇതിനു ശേഷം ബാങ്ക് അക്കൗണ്ട് നമ്പറുമായി കണക്ട് ചെയ്ത് ഒരു എസ്എംഎസ് വരുകയും ശേഷം വാട്സപ്പ് പെയ്മെൻറ് വെരിഫൈ ആവുകയും ചെയ്യും.

തുടർന്ന് ഡൺ ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യണം എന്നുണ്ടെങ്കിൽ ആഡ് പെയ്മെൻറ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതിയാകും. താഴെക്കാണുന്ന ന്യൂ പെയ്മെൻറ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തതിനു ശേഷം യുപിഐ ഐഡി  ഉപയോഗിച്ചും അല്ലെങ്കിൽ ക്യു ആർ കോഡ് വഴിയും പണം സെൻറ് ചെയ്യാൻ സാധിക്കുന്നതാണ്.

അല്ലെങ്കിൽ ആർക്കാണോ അയക്കേണ്ടത് അവരുടെ അക്കൗണ്ട് സെലക്ട് ചെയ്തതിനു ശേഷം പേ എന്നുള്ള ഓപ്ഷനിൽ എത്ര എമൗണ്ട് ആണോ അയക്കേണ്ടത് എന്ന് കൊടുത്തതിനു ശേഷം അയക്കാവുന്നതാണ്. പണമയയ്ക്കാനുള്ള മറ്റൊരു രീതിയാണ് ആർക്കാണോ അയക്കേണ്ടത് അവരുടെ കോണ്ടാക്ട് എടുത്തതിനു ശേഷം അറ്റാച്ച് ബട്ടൻ ക്ലിക്ക് ചെയ്യുക. അതിൽ പേയ്‌മെന്റ് എന്നുള്ള ഒരു ഓപ്ഷൻ കാണും.

ഇതിനു ശേഷം പണം അയക്കുവാനും റിക്വസ്റ്റ് ചെയ്യുവാനും അതിലൂടെ സാധിക്കും. വാട്സാപ്പിൽ ഇനിമുതൽ മെസ്സേജ് അയക്കുവാൻ മാത്രമല്ല പണം അയക്കുവാനും അത് റിസീവ് ചെയ്യുവാനുമുള്ള ഫീച്ചർ കൂടി വന്നിട്ടുണ്ട്. ഈ ഒരു ഫീച്ചർ അറിഞ്ഞിരിക്കുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക.