പുതിയ കേന്ദ്ര നിയമം. വാഹനങ്ങൾക്ക് ഇനിമുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം.

0
12

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇപ്പോൾ ഏറ്റവും നിർണായകമായ ഒരു തീരുമാനമാണ് എടുത്തിരിക്കുന്നത്. പുതുവർഷം മുതൽ അതായത് 2021 ജനുവരി ഒന്നാം തീയതി മുതൽ നമ്മുടെ സംസ്ഥാനത്തും അതുപോലെത ന്നെ രാജ്യത്തും എല്ലാ വാഹനങ്ങൾക്കും എല്ലാ നാലുചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധം ആക്കിയിട്ടുള്ള ഉത്തരവാണ് ഇപ്പോൾ വന്നിട്ടുള്ളത്. 2017 പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയുള്ള ഉത്തരവ് ഇറക്കിയിരുന്നു.

നിലവിലുള്ള ടോൾ പിരുവ് കൂടുതൽ കാര്യക്ഷമമാക്കുകയും ഡിജിറ്റൽ ഐട്ടി സാങ്കേതിക വിദ്യകൾ കൂടുതൽ പ്രമോട്ട് ചെയ്യുന്നതിന്റെയും ഭാഗമായി നിർണായക തീരുമാനം വരുമ്പോൾ ടോൾ പിരിവ് കൂടുതൽ കാര്യക്ഷമമാക്കുകയും അതോടൊപ്പം തന്നെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാനും ഇതുവഴി സാധിക്കും എന്നതാണ് ഏറ്റവും വലിയ ഒരു മേന്മ.

ടോൾ പിരിവ് കാര്യക്ഷമമാക്കുന്നതിന് നാല് ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അടിസ്ഥാനമാക്കുന്ന ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിച്ച് ഡിജിറ്റൽ ഐട്ടി സംവിധാനങ്ങൾ പ്രൊസ്ലാഹിപ്പിക്കുക ആണ് ലക്ഷ്യമെന്നും മന്ത്രാലയത്തിനന്റെ വിജ്ഞാപനങ്ങളിലൂടെ വ്യക്തമാക്കുന്നു. നാലു ചക്രങ്ങളുള്ളതും എം എൻ വിഭാഗത്തിൽപ്പെടുന്ന പഴയ വാഹനങ്ങൾക്കും 2021 ജനുവരി ഒന്നാം തീയതി മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കണം എന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വേണ്ട ഭേദഗതി വരുത്തിയാണ്  2017 ഡിസംബർ ഒന്നിന് മുൻപാകെ വിറ്റ  വാഹനങ്ങൾക്കും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിരിക്കുന്നത്.  2017 ഡിസംബർ ഒന്നിന് ശേഷം വിറ്റ് വാഹനങ്ങൾക്ക് നേരത്തെ തന്നെ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ വാഹനങ്ങളിൽ വില്പന വേളയിൽ തന്നെ പതിക്കുവാനായി വാഹന നിർമ്മാതാക്കൾക്കും ഡീലർ മാർക്കും ഫാസ്റ്റ് ടാഗ് ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന വേളയിലും ഫാസ്റ്റ് ടാഗ് പതിപ്പിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നാഷണൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് 2019 ഒക്ടോബർ ഒന്നു മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനു പുറമേ 2021 ഏപ്രിൽ മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിനു വേണ്ടിയും ഫാസ്റ്റ് ടാഗ് എടുക്കേണ്ടിവരും.  ഫാസ്റ്റ് ടാഗ് സംബന്ധിച്ചുള്ള ഈ വിവരം കൂടി ഉൾപ്പെടുത്തുന്ന വിധത്തിൽ വാഹന ഇൻഷുറൻസ് സർട്ടിഫിക്കറ്റ്  പരിഷ്കരിക്കുന്നതോടു കൂടിയാണ് ഈ മാറ്റവും നിലവിൽ വരുക.

ഇലക്ട്രോണിക് രീതിയിലുള്ള ടോൾപിരിവ് ഉപയോഗിക്കുന്നതിലൂടെ ഗതാഗത തടസ്സവും അതുവഴിയുള്ള എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാം എന്നതാണ് കണക്കുകൂട്ടൽ. പ്രീപെയ്ഡ് വ്യവസ്ഥയിലോ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധിപ്പിച്ച രീതിയിലോ ആയതിനാൽ പണം കൈമാറ്റം ഉടനടി പൂർത്തിയാകും. ഇതേപ്പറ്റി അറിയാത്തവരിലേക് കൂടി ഈ വിവരം എത്തിക്കുക